Connect with us

Kerala

യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മലയാള സര്‍വകലാശാലയിലെ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

തിരൂര്‍: യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ മലയാള സര്‍വകലാശാലയില്‍ നടത്തിയ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. 2016 ല്‍ മലയാള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ അധ്യാപക നിയമനങ്ങളാണ് റദ്ദാക്കിയത്.

ഡോ. ജെയ്‌നി വര്‍ഗീസ്, ശ്രീജ വി, ഡോ. മഞ്ജുഷ വര്‍മ്മ, ഡോ. കെ എസ് ഹക്കീം, ഡോ. ധന്യ ആര്‍, ഡോ. ശ്രീരാജ്, ഡോ. ശ്രീജ എന്‍ ജി, ഡോ. എസ് എസ് സ്വപ്ന റാണി, വിദ്യ ആര്‍, ഡോ. സുധീര്‍ സലാം എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. അധ്യാപക നിയമനത്തില്‍ പാലിക്കേണ്ട യുജിസി മാനദണ്ഡങ്ങള്‍ സര്‍വകലാശാല പാലിച്ചിട്ടില്ല, അഭിമുഖ പാനല്‍ രൂപീകരണത്തില്‍ നടത്തിയ വീഴ്ച, വിജ്ഞാപനം മുതലുള്ള മുഴുവന്‍ നടപടികളിലും സര്‍വകലാശാലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ എന്നിവ പരിഗണിച്ചാണ് നിയമനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.

അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളായ ഡോ.സതീഷും മറ്റ് ഒമ്പത് പേരും നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ഷാജി പി ചാലി വിധി പ്രഖ്യാപിച്ചത്. കെ. ജയകുമാര്‍ ഐഎഎസ് വൈസ് ചാന്‍സലര്‍ ആയിരിക്കുമ്പോഴാണ് ഈ നിയമനങ്ങളെല്ലാം നടന്നത്.വിധിയുടെ പശ്ചാത്തലത്തില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നതിനായി വിഞ്ജാപനം പുറപ്പെടുവിക്കും.

Latest