Connect with us

National

ഭരണഘടനാ ദിനാഘോഷം ഇന്ന്: പാര്‍ലിമെന്റ് ബഹിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലിമെന്റില്‍ ഭരണഘടനാദിനം ആഘോഷിക്കാനിരിക്കെ സര്‍ക്കാറിനോടുള്ള പ്രതിഷേധം എന്നോണം പാര്‍ലമെന്റിലെ സംയുക്ത സമ്മേളനം ബഹിഷ്‌ക്കരിക്കാനൊരുങ്ങി പ്രതിപക്ഷ എം പിമാര്‍. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതിഷേധിച്ചും സഭയിലെ വനിതാ എം എല്‍ എ പുരുഷ മാര്‍ഷെല്‍മാര്‍ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് നീക്കം.

ശിവസേന എം പിമാരും പ്രതിപക്ഷക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് സമ്മേളനം ബഹിഷ്‌ക്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ശിവസേന എം.പിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ആദ്യമായാണ് പ്രത്യയശാസ്ത്രപരമായി ഭിന്നിച്ച് നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ സോണിയയുടെ വസതിയില്‍ വെച്ച് കൂടികാഴ്ച്ച നടത്തുന്നത്.
കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളും, എന്‍ സി പി , ആര്‍ ജെ ഡി, ടി എം സി, ടി ഡി പി, ജി എം കെ തുടങ്ഹിയ കക്ഷികള്‍ പാര്‍ലിമെന്റ് കോംപ്ലക്‌സിലെ അംബേദ്ക്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.