Connect with us

National

എന്‍സിപി - ശിവസേന സഖ്യത്തിന് സര്‍ക്കാറുണ്ടാക്കാനുള്ള അംഗബലമുണ്ട്: ശരത് പവാര്‍

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള അംഗബലമുണ്ടെന്ന് ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍സിപിക്കും ശിവസേനക്കമുായി 170 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ഒപ്പം ചേര്‍ന്നു നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പവാര്‍ വ്യക്തമാക്കി. ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും പവാര്‍ വ്യക്തമാക്കി. പതിനൊന്ന് എംഎല്‍എമാരാണ് അജിത് പവാറിനൊപ്പമുള്ളത്. ഇതില്‍ പലരും ബന്ധപ്പെട്ടിട്ടുണ്ട്. ആശയക്കുഴപ്പം കാരണമാണ് ഇവര്‍ അജിത് പവാറിനൊപ്പം പോയത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ശിവസേന- എന്‍സിപി സഖ്യത്തിനുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാ്കുമെന്നും ശരത് പവാര്‍ പറഞ്ഞു. ഇന്നു രാവിലെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞും മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ന് മൂന്നു കക്ഷികളും സംയുക്തമായി പ്രഖ്യാപനം നടത്താനിരിക്കുകയായിരുന്നു. രാവിലെ എന്‍സിപി നേതാവ് ശരദ് പവാര്‍ പത്രസമ്മേളനം നടത്താനിരിക്കെയാണ് ബിജെപിയുടെ അട്ടിമറി. എന്‍സിപി നേതാവും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി ബിജെപി നടത്തിയ അപ്രതീക്ഷിതനീക്കമാണ് ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞയിലെത്തിയത്.

Latest