Connect with us

Kerala

കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; കല്ലേറും ലാത്തിച്ചാര്‍ജും

Published

|

Last Updated

തിരുവനന്തപുരം: കെ എസ് യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ പോലീസ് നടത്തിയ മര്‍ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഭവത്തില്‍ ഒരു പ്രവര്‍ത്തകന് പരുക്കേറ്റു.

തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. രണ്ടു തവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

Latest