Connect with us

National

സിയാച്ചിനില്‍ മഞ്ഞുപാളികള്‍ അടര്‍ന്നുവീണ് എട്ടു സൈനികര്‍ അടിയില്‍പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സിയാച്ചിന്‍ മലനിരകളില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കു മുകളിലേക്ക് കൂറ്റന്‍ മഞ്ഞുപാളികള്‍ അടര്‍ന്നുവീണു. എട്ട് സൈനികര്‍ മഞ്ഞുപാളികള്‍ക്കടിയില്‍ കുടുങ്ങിയതായി സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. വൈകീട്ട് 3.30ഓടെ സമുദ്ര നിരപ്പില്‍ നിന്ന് 18000 അടി ഉയരത്തിലുള്ള വടക്കന്‍ മലനിരകളിലാണ് ദുരന്തമുണ്ടായത്. ഈ ഭാഗത്തെ സൈനിക പോസ്റ്റുകളെല്ലാം മഞ്ഞിനടിയിലായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

ഈ വര്‍ഷം ഫെബ്രുവരിയുടെ തുടക്കത്തില്‍ ഇവിടുത്തെ സൈനിക പോസ്റ്റിലേക്ക് മഞ്ഞുപാളികള്‍ അടര്‍ന്നുവീണ് 10 ജവാന്മാര്‍ അടിയില്‍ പെട്ടിരുന്നു. 19,500 അടി ഉയരത്തിലാണ് അപകടമുണ്ടായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ലാന്‍സ് നായിക് ഹനുമന്തപ്പയെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. എന്നാല്‍, ഗുരുതരമായി പരുക്കേറ്റിരുന്ന ഹനുമന്തപ്പയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.