Connect with us

Gulf

ട്രക്കില്‍ നിന്ന് 450 കിലോഗ്രാം ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത് പിടിച്ചെടുത്തു

Published

|

Last Updated

അബൂദബി | അബൂദബിയില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നതായി അബൂദബി പോലീസ് അറിയിച്ചു. ട്രക്കിനുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ഒളിപ്പിച്ച നിലയില്‍ 450 കിലോ ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത് എന്നിവ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ 14 ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയതു. “ഡെത്ത് നെറ്റ്‌വര്‍ക്ക്‌
എന്ന പേരില്‍ അബൂദബി പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട.

മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ച ശേഷം ഇവരെ പിടികൂടാനും മയക്കുമരുന്ന് പിടിച്ചെടുക്കാനുമുള്ള തന്ത്രപരമായ പദ്ധതി പോലീസ് ആവിഷ്‌കരിച്ചിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളോളം പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്്.