വിരമിക്കുന്ന രഞ്ജന്‍ ഗൊഗോയിക്കുള്ള സെഡ് പ്ലസ് സുരക്ഷ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

Posted on: November 16, 2019 9:15 pm | Last updated: November 17, 2019 at 11:05 am

ന്യൂഡല്‍ഹി: ഞായറാഴ്ച വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് തുടര്‍ന്നും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വിരമിച്ച ശേഷം അസമില്‍ താമസമാക്കാനാണ് ഗൊഗോയിയുടെ തീരുമാനം. ബാബരി കേസിലെ വിധിക്ക് ശേഷം ഗൊഗോയിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

ഗൊഗോയിയുടെ ദില്‍ബ്രുഗ്രാഹിലേയും ഗുവാഹത്തിയിലേയും വീടുകള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് അസം പോലീസ് പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും അസം പോലീസ് വ്യക്തമാക്കി.