‘ഡ്രോയിംഗ് ബുക്ക്’ കുട്ടികളുടെ ചിത്ര പ്രദര്‍ശനം സമാപിച്ചു

Posted on: November 16, 2019 4:30 pm | Last updated: November 17, 2019 at 6:51 pm

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഏജ്‌ ഒരുക്കിയ ‘ഡ്രോയിംഗ് ബുക്ക്’ കുട്ടികളുടെ ചിത്രപ്രദര്‍ശനം സമാപിച്ചു. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നവംബര്‍ ഒമ്പതു മുതല്‍ 16 വരെയാണ് പ്രദര്‍ശനം നടന്നത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മൂന്നര മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളുടെ ചിത്രങ്ങള്‍ ആണ് പ്രദര്‍ശിപ്പിച്ചത്. കുട്ടികളും പ്രകൃതിയും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു.

ആര്‍ട്ടിസ്റ്റ് മദനനാണ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സമാപന ചടങ്ങില്‍ ചെല്‍ഡ് ഏജ് ഡയറക്ടര്‍ സുജിത് കുട്ടനാരി അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ മുനീര്‍ അഗ്രഗാമി, മുക്താര്‍ ഉദരംപൊയില്‍ സംബന്ധിച്ചു.