Kerala
ബസിന്റെ ഗിയര്‍ മാറ്റിയത് പെണ്‍കുട്ടികള്‍: അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി

കല്‍പറ്റ: കല്‍പ്പറ്റ ഗവ. കോളജില്‍ നിന്ന്
വിദ്യാര്‍ഥികളേയുംകൊണ്ട് വിനോദയാത്രക്ക് പോയ ബസ് അപകടകരമായ രീതിയില്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പാട്ടിന് അനുസരിച്ച് ബസിന്റെ ഗിയര്‍ മാറ്റാന്‍ പെണ്‍കുട്ടികളെ അനുവദിച്ച വയനാട് സ്വദേശി ഷാജിയുടെ ലൈസന്‍സാണ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍ മാറ്റികളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡോയോ തെളിവായി സ്വീകരിച്ചാണ് ഷാജിക്കെതിരെ നടപടിയെടുത്തത്.
അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആര്‍ ടി ഒ അറിയിച്ചു.
കോളജ് വിദ്യാര്‍ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോള്‍ ഗിയര്‍ പെണ്‍കുട്ടികള്‍ മാറ്റുകയായിരുന്നു.
---- facebook comment plugin here -----