Connect with us

Eranakulam

കൊച്ചിയിലെ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ അടിയന്തരമായി അടയ്ക്കണം; കോര്‍പറേഷനോട് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കൊച്ചിയിലെ റോഡുകളില്‍ രൂപപ്പെട്ട കുഴികള്‍ അടയ്ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് കോര്‍പ്പറേഷനോടും ജി സി ഡി എയോടും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക അനുമതിക്ക് കാത്തുനില്‍ക്കേണ്ടതില്ല. കൊച്ചി നഗരത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ചും അടിക്കടി അപകടങ്ങളുണ്ടാകുന്നതായി വ്യക്തമാക്കിയും സമര്‍പ്പിച്ചിച്ച ഹരജിയിലാണ് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

മഴ നിലക്കാത്തതാണ് അറ്റക്കുറ്റപ്പണികള്‍ക്ക് വൈകാന്‍ കാരണമെന്ന് കോര്‍പ്പറേഷന്‍ മറുപടി നല്‍കി. എന്നാല്‍, മറ്റിടങ്ങളില്ലാത്ത ഇത്തരമൊരു സാഹചര്യം കൊച്ചിയില്‍ മാത്രം എങ്ങനെ ഉണ്ടായെന്ന് കോടതി ചോദിച്ചു. നികുതി അടയ്ക്കുന്ന ജനങ്ങള്‍ക്ക് എന്താണ് കോര്‍പറേഷന്‍ തിരികെ നല്‍കുന്നതെന്ന ചോദ്യവും കോടതി ഉന്നയിച്ചു.
അറ്റകുറ്റപ്പണിക്ക് കൂടുതല്‍ സമയം കോര്‍പറേഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.