റെഡ്മി നോട്ട് 8 പ്രൊ: ഓൺലൈൻ വിൽപ്പന ആരംഭിച്ചു

Posted on: November 15, 2019 12:59 pm | Last updated: November 15, 2019 at 12:59 pm


ന്യൂഡൽഹി | ഷവോമിയുടെ റെഡ്മി നോട്ട് സീരിസിലെ ഏറ്റവും പുതിയ ഫോണായ റെഡ്മി നോട്ട് 8 പ്രൊയുടെ ഓൺലൈൻ വിൽപ്പന ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് 12 മുതൽ കുറഞ്ഞ സമയം വിൽപ്പന ഉണ്ടായിരുന്നു. ഷവോമിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ്, എം ഐ ഹോം സ്‌റ്റോർ, ആമസോൺ എന്നിവയിലൂടെയായിരുന്നു വിൽപ്പന. അടുത്ത വിൽപ്പന 20നാണെന്ന് കമ്പനി അറിയിച്ചു.

ക്വാഡ് ക്യാമറ സെറ്റപ്പൊടെ അവതരിപ്പിച്ച റെഡ്മി നോട്ട് 8 പ്രൊയുടെ മൂന്ന് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ ഹാൻഡ്‌സെറ്റുകളുടെ വില 14,999 രൂപയിലാണ് ആരംഭിക്കുന്നത്.

ഈ വില ഫോണിന്റെ 6 ജി ബി റാം+64 ജി ബി സ്‌റ്റോറേജ് പതിപ്പിനാണ്. 6 ജിബി റാം+128 ജിബി പതിപ്പിന് 15,999 രൂപയാകും. ഏറ്റവും വില കൂടിയ പതിപ്പ് 8 ജിബി റാം+128 ജിബി സ്‌റ്റോറേജ് മോഡലാണ്. 17,999 രൂപയാണ് ഇതിന്റെ വില. റെഡ്മി നോട്ട് 8 പ്രോയുടെ കൂടെ കമ്പനി അവതരിപ്പിച്ച റെഡ്മി നോട്ട് 8 ന്റെ വില 9,999 രൂപ മുതലാണ് ആരംഭിക്കുന്നത്. 4 ജിബി റാം+64 ജിബി സ്‌റ്റോറേജ് പതിപ്പിനാണ് ഈ വില. 6 ജിബി റാം+ 128 ജിബി പതിപ്പിന് 12,999 രൂപയാണ് വില.