തിളച്ച സാമ്പാര്‍ ചെമ്പില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

Posted on: November 14, 2019 10:19 pm | Last updated: November 14, 2019 at 10:19 pm

കുര്‍ണൂല്‍: തിളച്ച സാമ്പാര്‍ ചെമ്പില്‍ വീണ് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറ് വയസ്സുകാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകന്‍ ബൈരാപുരം പുരുഷോത്തം റെഡ്ഡി ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു കുട്ടി. ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടി ഓടുന്നതിനിടെ അബദ്ധത്തില്‍ ചൂടുള്ള സാമ്പാര്‍ ചെമ്പില്‍ വീഴുകയായിരുന്നു. കുര്‍ണൂല്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികള്‍ക്ക് വിളമ്പാനായി രണ്ട് പേര്‍ കൂടി സാമ്പാര്‍ പാത്രം കൊണ്ടുവരികയായിരുന്നു. ഓടുന്നതിനിടെ കാല്‍തെറ്റി നിയന്ത്രണം വിട്ട കുട്ടി തിളച്ച സാമ്പാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ നഴ്‌സറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു