Connect with us

National

റഫാല്‍ കേസില്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണം; കോടതി വിധി കോണ്‍ഗ്രസിനുള്ള മറുപടി: അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | റഫാല്‍ കേസില്‍ വിധി വന്നതിനു പിറകെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അനാവശ്യവും അടിസ്ഥാന രഹിതവുമായ കോണ്‍ഗ്രസിന്റെ ക്യാമ്പയിനുകള്‍ക്ക് യോജിച്ച മറുപടിയാണ് ഇന്ന് പുനഃപരിശോധനാ ഹരജിക്കുമേല്‍ സുപ്രീംകോടതിയുടെ വിധിയില്‍ വന്നതെന്നായിരുന്നു അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

റഫാലിന്റെ പേരിലുള്ള ആരോപണങ്ങളത്രയും അടിസ്ഥാനരഹിതമായിരുന്നുവെന്നും ഷാ ട്വീറ്റില്‍ പറയുന്നുണ്ട്. “റഫാലിന്റെ പേരില്‍ പാര്‍ലമെന്റിനെ കുറ്റപ്പെടുത്തിയത് തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഈ സമയം ആളുകളുടെ ക്ഷേമത്തിനായി കുറച്ചുകൂടെ നന്നായി വിനിയോഗിക്കാമായിരുന്നു. രാഷ്ട്ര താത്പര്യങ്ങള്‍ക്കപ്പുറം രാഷ്ട്രീയം പറയുന്ന കോണ്‍ഗ്രസ് നേതാവ് (രാഹുല്‍ഗാന്ധി) ഇന്നത്തെ സുപ്രീം കോടതിയുടെ ശാസന പരിഗണിച്ച് രാജ്യത്തോട് മാപ്പു പറയണം”. അമിത് ഷാ ആദ്യം ട്വീറ്റ് ചെയ്തു.

യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും നരേന്ദ്ര മോദി ജയിലിലേക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest