Connect with us

Kerala

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ തടയും: എം ടി രമേശ്

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമലയിലേക്ക് യുവതികള്‍ എത്തിയാല്‍ അവരെ തടയുന്ന മുന്‍നിലപാട് തുടരുമെന്ന് ആവര്‍ത്തിച്ച് ബി ജെ പി. യുവതി പ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന ഇനി സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ നോക്കരുത്. അത് ഗുരുതരമായ പ്രത്യാഘാതകമുണ്ടാക്കും. യുവതികള്‍ എത്തിയാല്‍ തടയുമെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

റിവ്യൂ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത് സ്വാഗതാര്‍ഹമാണ്. അയ്യപ്പ വിശ്വാസികള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് എന്താണോ അത് കോടതി അംഗീകരിച്ചു. പുനപരിശോധനാ ഹര്‍ജി പരിഗണിക്കേണ്ടതാണെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയത്. സര്‍ക്കാര്‍ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണം. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണം. നിലവിലുള്ള സത്യവാങ്ങ്മൂലം ബോര്‍ഡ് പിന്‍വലിക്കണം. തെറ്റ് തിരുത്തിയില്ലെങ്കില്‍ ബോര്‍ഡിനെ വിശ്വാസികള്‍ ബഹിഷ്‌കരിക്കുമെന്നും രമേശ് മുന്നറിയിപ്പ് നല്‍കി.