ഭരണഘടനയാണ് വിശുദ്ധ ഗ്രന്ഥം: യുവതി പ്രവേശനം അട്ടിമറിക്കാനുള്ള സംഘടിത നീക്കം അനുവദിക്കില്ല- ജസ്റ്റിസ് ജസ്റ്റിസ് നരിമാന്‍

Posted on: November 14, 2019 11:29 am | Last updated: November 14, 2019 at 1:12 pm

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധന ഹരജികള്‍ ഏഴംഗ ബഞ്ചിന് വിട്ട ഉത്തരവിനോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാന്‍ രേഖപ്പെടുത്തിയത്. മൗലികവാശത്തിന് പ്രാധ്യമുണ്ട്. ഭരണഘടനയാണ് എല്ലാത്തിനും മുകളിലെ വിശുദ്ധ ഗ്രന്ഥമെന്നും പുനഃപരിശോധന ഹരജി തള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിധിയെ അട്ടിമറിക്കാനുള്ള സംഘടിത നീക്കം അനുവദിക്കില്ല. യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രചാരണം നല്‍കണം. ഭൂരിഭക്ഷത്തിന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ മതവിശ്വാസങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. ശബരിമലയില്‍ യുവതി പ്രവേശനം ഇന്ദു മല്‍ഹോത്ര എന്തുകൊണ്ട് എതിര്‍ത്തുവെന്ന് അറിയില്ലെന്നും നരിമാന്‍ പറഞ്ഞു.