നിര്‍ത്തിയിട്ട കാറിന് തീപ്പിടിച്ച് രണ്ട് കുരുന്നുകള്‍ വെന്തുമരിച്ചു

Posted on: November 13, 2019 3:38 pm | Last updated: November 13, 2019 at 3:38 pm

അബുബാദി: യു എ ഇ തലസ്ഥാന അബുദാബിയില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ച്രണ്ട് കുരുന്നുകള്‍ വെന്തുമരിച്ചു. സ്വദേശികളായ ഒന്നരയും രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്ത് പോയപ്പോഴാണ് അപകടം നടന്നത്. അപകട വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവസ്ഥലത്ത് എത്തിയെങ്കിലും കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി അറിയിച്ചു. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്ത് പോകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.