Connect with us

Gulf

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ കുടുംബ സംരക്ഷണ നയം പ്രഖ്യാപിച്ചു

Published

|

Last Updated

അബൂദബി: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ കുടുംബ സംരക്ഷണ നയം പ്രഖ്യാപിച്ചു. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചിട്ടുള്ളത്. ഏത് തരത്തിലുള്ള അക്രമത്തില്‍ നിന്നും ദുരുപയോഗത്തില്‍ നിന്നും നിശ്ചയദാര്‍ഢ്യമുള്ള ആളുകളെ സംരക്ഷിക്കുക എന്നതും പുതിയ കുടുംബ സംരക്ഷണ നയത്തിന്റെ പ്രത്യേകതയാണ്.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ പങ്കെടുത്തു.

യു എ ഇ സര്‍ക്കാര്‍ പ്രധാനമായും സാമൂഹിക ബന്ധങ്ങളും കുടുംബ ഘടനയും ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമൂഹത്തില്‍ ഐക്യം എന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നതായും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നടപടിക്രമങ്ങളും സംവിധാനങ്ങളും കുടുംബ സംരക്ഷണ നയം നിയന്ത്രിക്കും. ഇക്കാര്യത്തില്‍ ഒരു ഏകീകൃത ചട്ടക്കൂട് ഉണ്ടാക്കുന്നതിനായി ആശയങ്ങളും രൂപങ്ങളും നടപടിക്രമങ്ങളും ഏകീകരിക്കാനാണ് നയം ലക്ഷ്യമിടുന്നത്. കൂടാതെ, സംരക്ഷണത്തിനും ഇടപെടലിനുമുള്ള സംവിധാനങ്ങള്‍, നിയമ നിര്‍മാണത്തിന്റെയും നിയമങ്ങളുടെയും വികസനം, ഗാര്‍ഹിക പീഡനത്തെക്കുറിച്ചും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും സമൂഹത്തില്‍ അവബോധം വളര്‍ത്തുക തുടങ്ങിയവ പുതിയ നയത്തില്‍ ഉള്‍പ്പെടുന്നു.

ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനൊപ്പം പഠനങ്ങള്‍, ഗവേഷണം, സ്ഥിതിവിവര കണക്കുകള്‍ എന്നിവക്കും പുതിയ കുടുംബ സംരക്ഷണ നയം മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. നയത്തിന്റെ ഭാഗമായി നിരവധി സംരംഭങ്ങള്‍ ആരംഭിക്കും, പ്രത്യേകിച്ചും ഫെഡറല്‍ തലത്തില്‍ കുടുംബ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത ഡാറ്റാബേസ് സ്ഥാപിക്കുക, കുടുംബ സംരക്ഷണ രംഗത്ത് സര്‍വകലാശാലാ വിഷയങ്ങള്‍ അവതരിപ്പിക്കുക, റിപ്പോര്‍ട്ടിംഗിനും സ്വീകരിക്കുന്നതിനും ഒരു സ്റ്റാന്‍ഡേര്‍ഡ് സിസ്റ്റം സ്ഥാപിക്കുക, ഗാര്‍ഹിക പീഡനം തടയുന്നതിന് ആവശ്യമായ നടപടികള്‍ കെട്ടിപ്പടുക്കുകയും നടപ്പിലാക്കുകയും ചെയ്യുക, കുടുംബ സംരക്ഷണത്തിനായി നിയമവും തന്ത്രവും പുറപ്പെടുവിക്കുക എന്നിവയാണ് മറ്റ് സംരംഭങ്ങള്‍.

നിയമ നിര്‍മാണ കാര്യങ്ങളില്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. യു എ ഇയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കാനും നിയമം ലക്ഷ്യമിടുന്നു. സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ചട്ടങ്ങളും വ്യവസ്ഥകളും സന്നദ്ധ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷനും നിയമത്തില്‍ ഉള്‍പ്പെടുന്നു. ബന്ധപ്പെട്ട അധികാരികളുടെ ബാധ്യതകളും രാജ്യത്തിന് പുറത്ത് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും നയം നിര്‍വചിക്കുന്നു. കമ്പനികളുടെയും ഫാക്ടറികളുടെയും ലൈസന്‍സും രജിസ്‌ട്രേഷനും വെറ്റിനറി ഉത്പന്നങ്ങളും സുഗമമാക്കുന്ന വെറ്ററിനറി ഉത്പന്നങ്ങള്‍ സംബന്ധിച്ച ഫെഡറല്‍ നിയമത്തിന് മന്ത്രിസഭ കൂടുതല്‍ അംഗീകാരം നല്‍കി. മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഖാദി അധ്യക്ഷനായിരിക്കുന്ന എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് കൗണ്‍സിലിന്റെ പുനസ്സംഘടനക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

താരിഖ് അഹമ്മദ് അല്‍ വാഹിദി, അബ്ദുല്‍ വഹേദ് അബ്ദുല്‍ റഹിം അല്‍ ഒലാമ, മജിദ് ബിന്‍ ദല്‍മുക്ക് അല്‍ ഫലാസി, ഹെസ്സ അബ്ദുല്‍ റസാക്ക് ബെലോമ, അഹമ്മദ് മുഹമ്മദ് അഖീല്‍ കാസിം അല്‍ കാസിം, അഹമ്മദ് മുഹമ്മദ് അല്‍ അവധി, താരിഖ് അബ്ദുല്‍ ഖാദിര്‍ ബിന്‍ ഹിന്ദി എന്നിവരാണ് അംഗങ്ങള്‍.

---- facebook comment plugin here -----

Latest