Connect with us

National

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക്; 44 എംഎല്‍എമാരേയും ജയ്പൂരിലേക്ക് കടത്തി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിറകെ കോണ്‍ഗ്രസും റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് .കാല്മാറ്റ ഭീഷണിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. പാര്‍ട്ടിയുടെ 44 എംഎല്‍എമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റിയത്. കാവല്‍ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയാണ് കോണ്‍ഗ്രസ് നീക്കം.
എംഎല്‍എമാരില്‍ ചിലര്‍ക്ക് കാലുമാറാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന സൂചനയെ തുടര്‍ന്നാണ് റിസോര്‍ട്ടിലേക്ക് എല്ലാവരേയും മാറ്റിയതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ധല്‍വി പറഞ്ഞു. മഹാരാഷ്ട്രയെ രക്ഷിക്കാനാണ് ജനം വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശിവസേനയും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള സമയപരിധി നാളെ അവസാനിക്കും. അതിനോടകം ബിജെപിയും ശിവസേനയും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തില്‍ കീഴിലാകും. വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുന്നത് തങ്ങള്‍ക്ക് അനുകൂലമായിരിക്കില്ലെന്നാണ് ബിജെപിയും ശിവസേനയും കരുതുന്നത്.