സംസ്ഥാനത്ത് പ്രളയത്തില്‍ കാണാതായവരുടെ ആശ്രിതര്‍ക്ക് ആനുകല്യം നല്‍കാന്‍ ഉത്തരവ്

Posted on: November 8, 2019 11:27 am | Last updated: November 8, 2019 at 6:54 pm

ഇടുക്കി| കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയക്കെടുതിയില്‍ കാണാതായ ഏഴ് പേരുടെ ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് വ്യവസ്ഥകളില്‍ ഇളവ് വരുത്തി കാണാതായവരുടെ ആശ്രിതര്‍ക്കും ആനുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചത്.

മാസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും കാണാതായവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. കൊന്നത്തടി എസ് വളവ് പുളിക്കുടിയില്‍ മുഹമ്മദ് (40)ധ, ഭാര്യ ആസിയമ്മ മുഹമ്മദ് (40) മകന്‍ മുഫ്തല്‍ മുഹമ്മദ് (17), പീരിമേട് പശുപ്പാറ കടപ്ലാക്കല്‍ ആന്റണി (62), വാത്തിക്കുടി രാജപുരം കരിക്കാലം വീട്ടില്‍ രാജന്‍ (55) മൂന്നാര്‍ ഫക്ടറി ഡിവിഷന്‍ പെരിയവാര മണികണ്ഠന്‍ ധ30പ, (30),ഉപ്പുതോട് അയ്യപ്പന്‍കുന്നേല്‍ തങ്കമ്മ മാത്യു (56)എന്നിവരുടെ ആശ്രിതര്‍ക്കാണ് അനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഉത്തരവായത്.