Connect with us

Gulf

ഐ സി എഫ് മെഗാ മൗലിദ് സംഗമം ശനിയാഴ്ച

Published

|

Last Updated

കുവൈത്ത്: തിരുനബി (സ) കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ഐ സി എഫ് സംഘടപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായുള്ള മെഗാ മൗലിദ് സംഗമം നവംബര്‍ 9 ശനിയാഴ്ച മന്‍സൂരിയ ശൈഖ് രിഫാഇ ദീവാനിയില്‍ നടക്കും.

കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി രിഫാഇ ദീവാനിയില്‍ വെച്ച് ഐ സി എഫ് സംഘടപ്പിച്ചു വരുന്ന മൗലിദ് കുവൈത്തിലെ പ്രവാസികളുടെ ഏറ്റവും വലിയ പ്രകീര്‍ത്തന സദസ്സാണ്. രാവിലെ എട്ടു മുതല്‍ ആരംഭിക്കുന്ന സംഗമത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി മുഖ്യ അതിഥിയാകും. കുവൈത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പരിപാടിയിലേക്ക് വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest