Connect with us

Gulf

കരാര്‍ നിലവില്‍ വന്നു ;യമന്‍ ആഭ്യന്തര യുദ്ധത്തിന് വിരാമം

Published

|

Last Updated

റിയാദ് : വര്‍ഷങ്ങള്‍ നീണ്ട യമനിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് വിരാമമിട്ട് യമന്‍ കരാര്‍ നിലവില്‍ വന്നു. റിയാദില്‍ നടന്ന ചടങ്ങില്‍ സഊദി കിരീടാവകാശി മുഹമ്മദ് സല്‍മാന്റെയുംഅബുദാബി കിരീടാവകാശിയും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെയും സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. അറബ് രാജ്യങ്ങളിലെ അംബാസഡര്‍മാരും, ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു .യെമന്‍ പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയും ,സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ മേധാവി എയ്ഡ്രൂസ് അല്‍ സുബൈദിയുമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത് . പുതിയ കരാര്‍ യമന്റെ പുനഃസൃഷ്ടി ലക്ഷ്യമിട്ടുള്ളതാന് ഇതോടെ വികസനവും നിര്‍മ്മാണവും പുനരാരംഭിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യും.നിലവില്‍ യമനിലെ ഏദന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് ഏഴ് ദിവസത്തിനുള്ളില്‍ ഗവണ്‍മെന്റ് ഏഡനിലേയ്ക്ക് മടങ്ങിയെത്തും ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അധികാരത്തിന്‍ കീഴിലുള്ള എല്ലാ സൈനിക സംഘടനകളും ഏകീകരിക്കുക, കാര്യക്ഷമമായ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുക എന്നിവയാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കള്‍.

യമന്‍ യുദ്ധം തുടങ്ങിയതിന് ശേഷം ലോകാരോഗ്യ സംഘടനയുടെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട് .2015 മുതല്‍ യെമന്‍ ആഭ്യന്തരകലാപം ആരംഭിച്ചത് യമനിലെ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേഹിനെ അനുകൂലിക്കുന്നവരാണ് യെമനിലെ ഹൂതികള്‍. പശ്ചിമേശ്യയില്‍ സൗദിയുടെ പ്രധാന എതിരാളികളായ ഇറാനാണ് ഹൂതികളെ പിന്തുണക്കുന്നത്

Latest