Connect with us

Kerala

മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടല്‍: സി പി ഐ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലുണ്ടായത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാണിച്ച് സി പി ഐയുടെ അന്വേഷണ സമിതി കണ്ടെത്തിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പി പ്രസാദ്, പ്രകാശ്ബാബു, മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ തുടങ്ങിയ സി പി ഐ നേതാക്കളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി റിപ്പോര്‍ട്ട് കൈമാറിയത്. ഏറ്റുമട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നേരത്തെ ഇവര്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് ഇവര്‍ മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാല് മാവോയിസ്റ്റുകള്‍ മരണപ്പെട്ടത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രകോപനമില്ലാതെ ഇവരെ പോലസ് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ സി പി ഐ വശ്യപ്പെടുന്നത്.

പോലീസ് ഏകപക്ഷീയമായാണ് വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ മരിച്ച മണിവാസകം എന്ന മാവോയിസ്റ്റിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് പോലീസ് വെടിയുതിര്‍ത്തത് തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.