ലോക ഓഹരി വിപണിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ഇനി സഊദി എണ്ണകമ്പനിയും

Posted on: November 4, 2019 9:43 pm | Last updated: November 4, 2019 at 9:43 pm

ദമാം : ലോകത്തിലെ ഏറ്റവും വലിയ എണ്ണവാതക കമ്പനിയായ സഊദി അറാംകോയുടെ ഓഹരികള്‍ ഇനി പൊതു വിപണിയിലും,പുതിയ ഓഹരികള്‍ വില്‍ക്കാനുള്ള അനുമതി ലഭിച്ചതായി സഊദി ക്യാപിറ്ററല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചതായി സഊദി അറാംകോ അറിയിച്ചു

നിലവില്‍ രാജ്യത്തെ പതിമൂന്ന് ബാങ്കുകള്‍ വഴി മാത്രമാണ് ഐ.പി.ഒ അപേക്ഷകള്‍ സ്വീകരിക്കുന്നത് , സഊദിയില വിദേശികള്‍ക്ക് ഓഹരികള്‍ വാങ്ങുന്ന്‌നതിനും സൗകര്യമുണ്ട് ഇവര്‍ സഊദി സെന്‍ട്രല്‍ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററിയില്‍ പുതിയ അക്കൗണ്ട് ആരംഭിക്കുന്നതോടെ ഷെയറുകള്‍ വാങ്ങാന്‍ സാധിക്കും

ഓഹരികള്‍ വാങ്ങുന്നതിനു മുന്‍പ് അപേക്ഷകര്‍ മുഴുവന്‍ വിവരങ്ങള്‍ അറിഞ്ഞിരിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അംഗീകൃത ഫൈനാന്‍സിംഗ് കണ്‍സള്‍ട്ടന്റുമാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറാംകോ അറിയിച്ചു

സഊദി അറാംകോയുടെ എണ്‍പത്തി ഒന്ന് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു നാഴികക്കല്ലാണിതെന്ന് അറാംകോ ചെയര്‍മാനും കിംഗ്ഡം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണറുമായ യാസിര്‍ അല്‍ റുമയ്യന്‍ പറഞ്ഞു

സ്വദേശി പൗരന്മാര്‍ക്ക് ഓഹരികള്‍ ഏറ്റെടുക്കുന്നതിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതോടെ കൂടുതല്‍ ധനകാര്യ, നിക്ഷേപ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുമെന്നും ഇത് വഴി കൂടുതല്‍ നിക്ഷേപള്‍ വാങ്ങാന്‍ രാജ്യത്തെ സ്വദേശികള്‍ക്ക് അവസരമൊരുക്കുകയാണ് അറാംകോ

ഐപിഒയെ ജനപ്രിയവും ലാഭകരവുമാക്കി കൂടുതല്‍ ചെറുകിട നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ അവസരം ഒരുക്കുക വഴി ഓഹരി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാന്‍ കഴിയും