മലബാര്‍ യുനൈറ്റഡ് എഫ് സി ഫുട്‌ബോള്‍; സെമി ഫൈനല്‍ വെള്ളിയാഴ്ച

Posted on: November 4, 2019 5:49 pm | Last updated: November 4, 2019 at 5:49 pm

ദമാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ മലബാര്‍ യുനൈറ്റഡ് എഫ് സി സംഘടിപ്പിക്കുന്ന പയനീര്‍ ട്രാവല്‍ ചലഞ്ചേഴ്സ് കപ്പ് 2019 സെമിഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും.

രാത്രി 9:15 ന് നടക്കുന്ന ആദ്യ സെമിയില്‍ യനാമ ട്രേഡിംഗ് യു എഫ് സിയും ആര്‍ പി എം ഖാലിദിയയും മാറ്റുരക്കും. രണ്ടാം സെമിയില്‍ ആതിഥേയരായ പയനീര്‍ ട്രാവല്‍ എം യു എഫ് സിയും ഖോബാര്‍ ലാന്‍ഡ് കോര്‍ണിഷ് സോക്കറും തമ്മില്‍ ഏറ്റുമുട്ടും.