ശബരിമല: സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കും- മുഖ്യമന്ത്രി

Posted on: November 4, 2019 9:35 am | Last updated: November 4, 2019 at 12:20 pm

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നിയമന നിര്‍മാണ് സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ കക്ഷികള്‍ കൊടുത്ത പുനപ്പരിശോധന ഹരജികളില്‍ കോടതി എന്ത് തീരുമാനം എടുത്താലും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുനപ്പരിശോധന ഹരജികളില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റില്ല. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. യുവതീ പ്രവേശനവിധി മൗലികാവകാശവുമായി ബന്ധപ്പെട്ട വിധിയാണ്.

ഇതിനെതിരെ നിയമനിര്‍മാണ് എളുപ്പമല്ലെന്ന് കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം പാര്‍ലിമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവതീ പ്രവേശന വിധിക്കെതിരെ നിയമനിര്‍മാണം എന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചരണ തന്ത്രം മാത്രമാണെ്. നിയമനിര്‍മാണം സാധ്യമല്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.