വിദ്യാര്‍ഥിനിയുടെ മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റില്‍; ഒരാള്‍ക്കെതിരെ കേസ്

Posted on: November 3, 2019 9:13 pm | Last updated: November 4, 2019 at 10:25 am

ചണ്ഡിഗഡ് | പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു.

മൊബൈല്‍ നമ്പര്‍ പോണ്‍ സൈറ്റിലെത്തിയതോടെ അറുപതോളം ഫോണ്‍ വിളികളാണ് പെണ്‍കുട്ടിക്ക് വന്നത്.
പെണ്‍കുട്ടി വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സെപ്തംബറില്‍ ആയിരുന്നു സംഭവം.അറുപതോളം ഫോണ്‍ കോളുകളാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്.ഫോണ്‍ വിളി തുടര്‍ന്നതോടെ മാനസ്സികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് പരീക്ഷ ശരിയായി എഴുതാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയെ പരിചയമുള്ളയാളാണ് നമ്പര്‍ നല്‍കിയതെന്ന് സൈബര്‍ പോലീസ് വ്യക്തമാക്കി.