തിരുവനന്തപുരത്ത് ഡിവൈഎഫ്്‌ഐ-ബിജെപി സംഘര്‍ഷം.: രണ്ട് ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് പരുക്ക്

Posted on: November 3, 2019 7:12 pm | Last updated: November 3, 2019 at 8:23 pm

തിരുവനന്തപുരം| തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് ഡിവൈഎഫ്്‌ഐ-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡി ഐ എഫ് ഐ ജില്ലാ പ്രസിഡന്റ് വി വിനീതിനും സംസ്ഥാന കമ്മറ്റി അംഗം പ്രതിന്‍സാജ് കൃഷ്ണക്കും പരുക്കേറ്റു.
ഡിവൈഎഫ്‌ഐ പതാക ദിനത്തോടനുബന്ധിച്ചാണ് പ്രശ്‌നങ്ങളുണ്ടായത്. .

ഇന്ന് രാവിലെ ഇവിടെ ഡിവൈഎഫ്‌ഐ പതാക ഉയര്‍ത്തിയിരുന്നു. ഇത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി കൊടുക്കാന്‍ പോയ പ്രവര്‍ത്തകരെ മണികണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍ വച്ച് ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. സംഘര്‍ഷം തടയാനെത്തിയ പോലീസുകാരില്‍ ചിലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കണ്ടാലറിയുന്ന ചിലരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.