Connect with us

National

ടോക്കിയോ ഒളിമ്പിക്‌സിന് സീറ്റ് ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം

Published

|

Last Updated

ഭുവനേശ്വര്‍: അടുത്തവര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സിലേക്ക് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. രണ്ടാം പാദ യോഗ്യതാ മത്സരത്തില്‍ കരുത്തരയാ അമേരിക്കയോട് 4-1ന് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 5-1ന്റെ മിന്നും ജയമാണ് സീറ്റ് ഉറപ്പിച്ചത്. മത്സരത്തിന്റെ 49-ാം മിനറ്റില്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ നേടിയ ഗോളാണ് ഇരുപാദങ്ങളിലുമായി ഇന്ത്യക്ക് 6-5ന്റെ ലീഡ് നേടിക്കൊടുത്തത്. രണ്ടാംപാദ മത്സരം തുടങ്ങി 30 മിനുട്ടിനുള്ളില്‍ തന്നെ അമേരിക്ക ഇന്ത്യന്‍ വലയില്‍ നാല് തവണ പന്തെത്തിച്ചിരുന്നു. കളിയുടെ അഞ്ചാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണറിലടെ അമാന്‍ഡ മഗ്ഡാം ആണ് അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചത്. ക്യാപ്റ്റന്‍ കാതലീന്‍ ഷാര്‍ക്കെയിലൂടെ ആദ്യ ക്വാര്‍ട്ടറില്‍ അമേരിക്ക ലീഡ് രണ്ടാക്കി.

രണ്ടാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി അലീസ പാര്‍ക്കര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. എട്ട് മിനിറ്റിന് ശേഷം ഒരു ഗോള്‍ കൂടി നേടി അമാന്‍ഡ അമേരിക്കയുടെ പ്രതീക്ഷ കൂട്ടി. എന്നാല്‍ 49-ാം മിനിറ്റില്‍ റാണി രാംപാലിലൂടെ നിര്‍ണായക ഗോള്‍ നേടി ഇന്ത്യ ടോക്കിയോ ടിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു.

 

Latest