Connect with us

Gulf

വാഹനങ്ങള്‍ പരിചരിക്കുന്നതിനുള്ള ഫീസ് അഡ്നോക് നിര്‍ത്തലാക്കി

Published

|

Last Updated

അബൂദബി: വാഹനങ്ങള്‍ പരിചരിക്കുന്നതിന് ഈടാക്കിയിരുന്ന 10 ദിര്‍ഹം സര്‍വീസ് ചാര്‍ജ് അഡ്നോക് നിര്‍ത്തലാക്കി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അഡ്നോക് പമ്പുകളില്‍ പ്രീമിയം സേവനത്തിന് സര്‍വീസ് ചാര്‍ജ് നടപ്പാക്കിയത്. പ്രീമിയം സേവനത്തിന് നവംബര്‍ മൂന്ന് മുതല്‍ സര്‍വീസ് ചാര്‍ജ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളുടെ ഇടയില്‍ നടത്തിയ പഠനത്തിന് ശേഷമാണ് പ്രീമിയം സേവനത്തിന് ഏര്‍പ്പെടുത്തിയ ഫീസ് നിര്‍ത്തലാക്കിയതെന്ന് അഡ്നോക് അധികൃതര്‍ വ്യക്തമാക്കി.

പ്രീമിയം സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് കാറിന്റെ ഗ്ലാസുകള്‍ ജീവനക്കാര്‍ വൃത്തിയാക്കി നല്‍കുകയും ടയര്‍ മര്‍ദം പരിശോധിച്ചു നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പ്രായമായവരെയും നിശ്ചയദാര്‍ഢ്യമുള്ള ആളുകളെയും പ്രീമിയം സേവന നിരക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.