Connect with us

Eranakulam

സൗമിനി ജെയിനിന് പദവി തെറിക്കും; കൊച്ചി കോര്‍പറേഷനില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്

Published

|

Last Updated

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജെയിനിനെ മാറ്റും. ഭരണതലത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേയര്‍ക്കു പുറമെ നിലവിലെ മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിമാര്‍ക്കും സ്ഥാനം തെറിക്കും. പദവിയില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

നഗരത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വലിയതോതില്‍ കുറയാന്‍ ഇടയാക്കിയെന്ന് വിലയിരുത്തിയാണ് കോര്‍പറേഷന്‍ ഭരണ നേതൃത്വത്തിനെതിരായ നീക്കം. തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും സൗമിനി ജെയിനിന്റെ നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തിന്റെ വീഴ്ച ഭൂരിപക്ഷം കുത്തനെ കുറയാന്‍ ഇടയാക്കിയതായി പാര്‍ട്ടിക്കുള്ളില്‍ വിപുലമായ പ്രതികരണള്‍ ഉയര്‍ന്നു വന്നിരുന്നു.

കോര്‍പറേഷന്‍ ഭരണത്തില്‍ പിടിപ്പുകേടുണ്ടായതായി ആരോപിച്ച് ഹൈബി ഈഡന്‍ എം പി ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, ഉപ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന് മേയറെ മാത്രമായി കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ജയപരാജയങ്ങള്‍ പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്തമാണെന്നുമായിരുന്നു കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

Latest