Connect with us

Kerala

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിറയെ പുഴുക്കുത്തുകള്‍: നല്ല ചികിത്സ വേണം- പീതാബംരക്കുറുപ്പ്

Published

|

Last Updated

കൊല്ലം: സിറ്റിംഗ് മണ്ഡലമായ വട്ടിയൂര്‍കാവിലുണ്ടായ വമ്പന്‍ തോല്‍വിയില്‍ നേതൃത്വത്തെ പഴിചാരി മുന്‍ എം പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പീതാംബരക്കുറുപ്പ്. കോണ്‍ഗ്രസ് നേതാക്കളെ കാണുന്നത് ചാനലുകളില്‍ മാത്രം. ഇവര്‍ക്ക് ജനങ്ങളുമായോ പ്രവര്‍ത്തകരുമായോ ഒരു ബന്ധവുമില്ല. ഡല്‍ഹിയിലോ, തലസ്ഥാനത്തോ , വര്‍ണശബളമായ പരിപാടികളിലോ മാത്രമാണ് നേതാക്കന്‍മാരെ കാണുന്നതെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

പാര്‍ട്ടി നിറയെ പുഴുക്കുത്തുകളാണ്. ചെറിയ നേതാക്കള്‍ക്ക് വലിയ നേതാക്കളെ കാണാന്‍ പോലും അവസരം ലഭിക്കുന്നില്ല. പ്രവര്‍ത്തകരും മുന്‍നിര നേതാക്കളും തമ്മിലുള്ള അകലം വര്‍ധിച്ചിരിക്കുന്നു. ഇത് തുടരുകയാണെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ഭവിഷ്യത്തുകളുണ്ടാക്കും. ഇതിന് നല്ല ചികിത്സ വേണം. വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് പരാജയത്തില്‍ കെ മുരളീധരന്‍ എം പിക്ക് പങ്കില്ല. അദ്ദേഹം മാത്രമാണ് മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചത്.. മുരളിയെ വിമര്‍ശിക്കുന്നത് അദ്ദേഹം ശക്തനായ നേതാവായതിനാലാണെന്നും പീതാംബര കുറുപ്പ് കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് പീതാംബരക്കുറിപ്പിനെ മത്സരിപ്പിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. അദ്യഘടത്തില്‍ അദ്ദേഹം മത്സരിക്കുമെന്ന തരത്തില്‍ പ്രചാരണം ഏറി. എന്നാല്‍ മണ്ഡലത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ പീതാംബരക്കുറുപ്പിനെ നേതൃത്വം ഒഴിവാക്കുകയായിരുന്നു.