Connect with us

National

ഹൈദരാബാദില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപ്പിടിത്തം: ഒരു മരണം- നാല് കുട്ടികള്‍ക്ക് പരുക്ക്

Published

|

Last Updated

ഹൈദരാബാദ്: തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് മാസം പ്രായമായ കുട്ടി മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2.55 ഓടെ ആശുപത്രിയിലിലെ നവജാതശിശുക്കള്‍ക്കായുള്ള ഐ സി യുവിലാണ് തീപിടുത്തമുണ്ടായത്. പരുക്കേറ്റ കുട്ടികളുടെ നില തൃപ്്തികരമാണ്.

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 42 കുട്ടികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ എന്‍ ഐ സിയുവില്‍ ആയിരുന്നു. പരുക്കേറ്റ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Latest