Connect with us

International

ബ്രക്‌സിറ്റ്: പുതിയ കരാറിന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ധാരണ

Published

|

Last Updated

ലണ്ടന്‍: ബ്രക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി പുതിയ കരാറിന് ധാരണയായതായി ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍. ശനിയാഴ്ച നടക്കുന്ന ബ്രിട്ടീഷ് പാര്‍ലിമെന്റ് സമ്മേളനത്തില്‍ കരാറിന് അംഗീകാരം നല്‍കിയേക്കും. ബ്രസല്‍സില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ കരാറിന് രൂപം നല്‍കിയതെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്മാരുടെ കൂടിക്കാഴ്ചക്കു മുമ്പായാണ് വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാര ഫോര്‍മുല ഉരുത്തിരിഞ്ഞത്. ബ്രക്‌സിറ്റില്‍ ബ്രിട്ടനുമായി കരാറുണ്ടാക്കിയതായി ഇ യു കമ്മീഷന്‍ അധ്യക്ഷന്‍ ജീന്‍ ക്ലോഡ് ജങ്കറും ട്വിറ്ററില്‍ സ്ഥിരീകരിച്ചു. ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെയും ഇ യുവിന്റെയും അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമെ കരാര്‍ നടപ്പിലാക്കാനാവൂ. ഇതിനു മുന്നോടിയായി ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബോറിസ് ജോണ്‍സണ്‍ പങ്കെടുക്കും.