Connect with us

Kerala

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാര്‍ കമ്പനികളെ തീരുമാനിച്ചു

Published

|

Last Updated

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് കരാര്‍ നല്‍കേണ്ട കമ്പനികള്‍ സംബന്ധിച്ച് തീരുമാനമായി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. മൂന്ന് കമ്പനികളായിരുന്നു അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. മരട് നഗരസഭയില്‍ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നാളെ നടക്കുന്ന നഗരസഭ കൗണ്‍സിലില്‍ ഇതിന് അംഗീകാരം നല്‍കണം
ഫ്ളാാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനി പ്രതിനിധികളും ഇന്‍ഡോറില്‍ നിന്നെത്തിയ ഉപദേശകന്‍ ശരത് ബി സര്‍വാതെയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.രാവിലെ മരട് നഗരസഭയില്‍ എത്തിയ ഇന്‍ഡോറില്‍നിന്നുള്ള ഉപദേശകന്‍ ശരത് ബി സര്‍വാതെ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷം ഫ്‌ളാറ്റുകള്‍ പരിശോധിച്ചു.ഗോള്‍ഡന്‍ കായലോരം ഫ്ളാാറ്റ് ആണ് ആദ്യം സര്‍വ്വാതെ പരിശോധിച്ചത്.

Latest