Connect with us

International

സഊദി തീരത്ത് ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം; തീവ്രവാദി ആക്രമണമെന്ന് ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: ജിദ്ദ തുറമുഖത്തിന് സമീപം ചെങ്കടലില്‍ ഇറാനിയന്‍ എണ്ണക്കപ്പലില്‍ സ്‌ഫോടനമെന്ന് റിപ്പോര്‍ട്ട്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്ത മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് കപ്പലിന് തീപിടിച്ചത്. എന്നാല്‍ സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സഊദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചെങ്കലില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് ഇറാനിയന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ദേശീയ എണ്ണക്കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. സ്‌ഫോടനത്തില്‍ കപ്പലിന് കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് നൗര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിനടുത്തുവെച്ച് ഒരു എണ്ണക്കപ്പലിനെ ഇറാന്‍ ആക്രമിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു. ഇത് ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇറാന്റെ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

Latest