Connect with us

First Gear

ബിഎസ് 6 ഇന്ധനം അടുത്ത ഏപ്രില്‍ മുതല്‍ വിപണിയിലെത്തും: കേന്ദ്ര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഭാരത് സ്റ്റേജ് ആറ് (ബിഎസ് – 6) മലിനീകരണ നിയന്ത്രണ ചട്ടപ്രകാരമുള്ള ഇന്ധനം അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ ജയ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വലിയ നഗരങ്ങളില്‍ വില്‍പന ആരംഭിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇതോടെ വാഹന മലിനീകരണം 80% മുതല്‍ 90% വരെ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎസ് 6 ഇന്ധനം തയ്യാറാക്കുന്നതിനായി 60,000 കോടി രൂപ നീക്കിവെച്ചതായി മന്ത്രി അറിയിച്ചു. മാല്‍വിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഎന്‍ഐടി) വൃക്ഷ തൈ നട്ടുപിടിപ്പിച്ച ശേഷം സംസാരിക്കുകയായിരന്നു അദ്ദേഹം.

രാജ്യത്തെ 122 നഗരങ്ങള്‍ക്കായി ദേശീയ ശുദ്ധവായു പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കര്‍ശനമായ ബി.എസ് ആറ് എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഇന്ധനം ദേശീയ തലസ്ഥാനത്ത് അവതരിപ്പിച്ചതായി ജാവദേക്കര്‍ നേരത്തെ രാജ്യസഭയെ അറിയിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ രാജ്യത്ത് ബി.എസ് 6 വാഹനങ്ങളുടെ വില്‍പ്പന ആരംഭിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest