Connect with us

International

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു: ഏറ്റുമുട്ടലില്‍ 93 മരണം

Published

|

Last Updated

ബാഗ്ദാദ്: ഇറാഖില്‍ പ്രധാനമന്ത്രി അദില്‍ അബ്്ദുള്‍ മഹദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കനക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ സേനയും സമരക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ 93 പേര്‍ മരണപ്പെട്ടു. 3000ത്തോളം പ്രക്ഷോഭകര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനായി ഇന്നലെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാറിന് കരണ്‍ഫ്യൂ പിന്‍വലിക്കേണ്ടിവന്നു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയിലും ഭരണകൂടെ അഴിമതിയും പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തിരമായി പാര്‍ലിമെന്റ് സമ്മേളനം വിളിച്ചെങ്കിലും ഏതാനും അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചതിനാല്‍ യോഗം നടന്നില്ല. നാല് കോടി ജനസംഖ്യയുള്ള ഇറാഖില്‍ തൊഴിലില്ലായ്്മ രൂക്ഷമാണ്. സര്‍ക്കാര്‍ കടുത്ത അഴിമതി ആരോപണങ്ങള്‍ നേരിടുകയാണ്. ഇറാഖില്‍ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പേലുമില്ലെന്ന് സമരക്കാര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തിന് പിന്തുണയുമായി ഏതാനും പാര്‍ലിമെന്റ് അംഗങ്ങളും എത്തിയിട്ടുണ്ട്.