Connect with us

Career Notification

ഹജ്ജ് ഹൗസിൽ ഡാറ്റാ എൻട്രി ഓപറേറ്റർമാരെ നിയമിക്കുന്നു

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് ഹൗസിലേക്ക് ഡാറ്റാ എൻട്രി ഓപറേറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിൽ ഏകദേശം രണ്ട് മാസത്തേക്ക് ജോലി ചെയ്യുന്നതിനാണ് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്.

2020ലെ ഹജ്ജ് അപേക്ഷാ ഫോറം സൂക്ഷ്മ പരിശോധന നടത്തി ഡാറ്റാ എൻട്രി തയ്യാറാക്കുന്നതാണ് ഉദ്യോഗാർഥികളുടെ ജോലി.

ഹജ്ജ് അപേക്ഷകർ 40 വയസ്സിനു താഴെയുള്ളവരും എസ് എസ് എൽ സിയോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം.

അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനത്തിനു പുറമെ ഡാറ്റാ എൻട്രി, വേർഡ് പ്രൊസസിംഗ്, ഇന്റർനെറ്റ് എന്നിവയിലും പരിജ്ഞാനമുണ്ടായിരിക്കണം. ഇത് തെളിയിക്കുന്നതിന് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
ഇന്റർവ്യൂ ഈ മാസം ഒമ്പതിന് രാവിലെ ഒമ്പതിന് കരിപ്പൂർ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടക്കും. ഫോൺ: 04832710 717.

---- facebook comment plugin here -----

Latest