Connect with us

National

ബിഹാറില്‍ 16 ലക്ഷം പേര്‍ പ്രളയ ദുരിതത്തില്‍

Published

|

Last Updated

പാറ്റ്‌ന: കാല്‍നൂറ്റാണ്ട് കാലത്തെ ഏറ്റവും ശക്തമായ മഴയെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 153 ആയി. ബിഹാറില്‍ മാത്രം മരണം 40 ആയി. ബിഹാറിലെ 18 ജില്ലകളിലായി 16 ലക്ഷം പേരെ പ്രളയ ദുരിതത്തിലാണ്. ബിഹാറിലെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബിഹാറിന് പുറമെ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ജാര്‍ഖണ്ഡിലുമെല്ലാം കഴിഞ്ഞ നാല് ദിവസമായി കനത്ത മഴ തുടരുകയാണ്. ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.
ബിഹാര്‍ സംസ്ഥാനത്താകെ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ വസതിയിലും വെള്ളം കയറി. ദുരന്തനിവാരണ സേന എത്തിയാണ് സുശീല്‍ മോദിയെയും കുടുംബത്തെയും രക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലാ ജയിലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 500 തടവുകാരെ മാറ്റി പാര്‍പ്പിച്ചു.

Latest