ആദ്യമായി സ്റ്റേറ്റ് സാഹിത്യോത്സവിനെത്തി ആദ്യ വിജയം നേടി ജഫ്‌സൽ

Posted on: September 29, 2019 8:32 am | Last updated: September 29, 2019 at 8:54 am

ചാവക്കാട് : സ്റ്റേറ്റ് സാഹിത്യോത്സവിന്റെ ആദ്യ മത്സരഫലത്തിൽ ഒന്നാമതെത്തി മുഹമ്മദ്‌ ജഫ്‌സൽ. വേദി ഒന്നിൽ നടന്ന ഹൈസ്കൂൾ മദ്ഹ്ഗാനത്തിൽ സി.എ പാങ്ങ് രചിച്ച സ്നേഹസാരം എന്ന് തുടങ്ങുന്ന ഗാനമാലപിച്ചാണ് ജഫ്‌സൽ ഒന്നാമനായത്. GGHSS കല്പകഞ്ചേരിയിലെ ഒൻപതാം തരം വിദ്യാർത്ഥിയായ ജഫ്‌സൽ, വ്യാപാരിയായ കല്പകഞ്ചേരിയിലെ ഫൈസൽ ജസീല ദമ്പതികളുടെ മകനാണ്. ആദ്യമായി സാഹിത്യോത്സവിനെത്തുന്ന ജഫ്‌സൽ മദ്ഹ്ഗാനത്തിന് പുറമെ ഉറുദുഗാനത്തിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ജില്ലാ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡും ഈ മിടുക്കൻ സ്വന്തമാക്കിയിരുന്നു.