തിരിച്ചടിയില്‍ കേരള കോണ്‍ഗ്രസിനെ പഴിചാരി കോണ്‍ഗ്രസ്

Posted on: September 27, 2019 12:27 pm | Last updated: September 27, 2019 at 1:42 pm

പാലാ: ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ തിരിച്ചടിക്ക് കേരള കോണ്‍ഗ്രസിനെ പഴിചാരി കോണ്‍ഗ്രസ് നേതാക്കള്‍. കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് തിരിച്ചടിക്ക് പ്രധാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിന് പകരം കേരള കോണ്‍ഗ്രസിലെ ഭിന്നതയാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. തിരഞ്ഞെടുപ്പ് യോഗത്തില്‍വെച്ച് പി ജെ ജോാസഫിനെ കൂവി വിളിച്ചത് അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു ഡി എഫിനേറ്റ തിരിച്ചടി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പ്രതികരിച്ചു. വസ്തുതകളില്‍ നിന്ന് ഒളിച്ചോടരുത്. തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കന്‍മാരുടെ പ്രസ്താവനകള്‍ അനുചിതമായെന്നും ചാമക്കാല പറഞ്ഞു.