‘അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ…’ പ്രചാരണത്തിന് തുടക്കമിട്ട് മേയര്‍ ബ്രോ

Posted on: September 26, 2019 1:03 pm | Last updated: September 26, 2019 at 1:05 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചയുടന്‍ ഫേസ്ബുക്കില്‍ പ്രചാരണത്തിന് തുടക്കമിട്ട് മേയര്‍ ബ്രോ. വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായ അഡ്വ. വി കെ പ്രശാന്ത് ‘അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന പോസ്റ്ററോട് കൂടിയാണ് മണ്ഡലത്തിലെ പോരാട്ടത്തിന് തിരികൊളുത്തിയത്.

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ പ്രശാന്ത് കഴിഞ്ഞ പ്രളയകാലത്ത് മലബാറിലേക്ക് സഹായങ്ങളെത്തിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോഡ് കണക്കിന് ആവശ്യ വസ്തുക്കള്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ എത്തിച്ചതിനു പിന്നാലെ മേയര്‍ ബ്രോ എന്ന വിളിപ്പേരും ലഭിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്കണമെന്നാണ് മുഴുവന്‍ സുഹൃത്തുകളോടും അദ്ധേഹം പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. മണ്ഡലം തിരിച്ചു പിടിക്കന്‍ ഏറെ പ്രതീഷയോടെയാണ് എല്‍ ഡി എഫ് പ്രശാന്തിനെ കളത്തിലിറക്കിയത്.