അടുത്തമാസം 11 മുതല്‍ മരട് ഫ് ളാറ്റുകള്‍ പൊളിക്കും; നാല് ദിവസത്തിനകം മുഴുവന്‍ പേരെയും ഒഴുപ്പിക്കും

Posted on: September 26, 2019 10:06 am | Last updated: September 26, 2019 at 8:33 pm

കൊച്ചി: മരട് കേസില്‍ നാളെ സുപ്രീംകോടതി നിര്‍ണായക തീരുമാനം പറയാനിരിക്കെ നേരത്തെയുള്ള വിധിയുടെ അടിസ്ഥാനത്തില്‍ മരട് ഫ് ളാറ്റുകള്‍
ഒഴുപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതിന് തയ്യാറായിക്കിയ ആക്ഷന്‍ പ്ലാന്‍ പ്രകാരം ഫഌറ്റിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തി. കെ എസ് ഇ ബ ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഫ്ഌറ്റുകളിലുള്ള താമസക്കാരുടെ കടുത്ത പ്രതിഷേധം അവഗണിച്ചാണ് സര്‍ക്കാര്‍ നടപടികള്‍. നാല് ദിവസത്തിനകം നാല് ഫഌറ്റുകളിലേയും താമസക്കാരെ മുഴുവന്‍ ഒഴുപ്പക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും ഒഴിഞ്ഞുപോകില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും ഫഌറ്റ് ഉടമകള്‍ പറഞ്ഞു.

സര്‍ക്കാര്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ഈ മാസം 29 മുതല്‍ ഫ്‌ളാറ്റിലുള്ളവരെ കുടിയൊഴിപ്പിച്ചു തുടങ്ങും. അടുത്തമാസം 11 മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. തൊണ്ണൂറ് ദിവസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയില്‍ മുഴുവന്‍ ഫ്‌ളാറ്റുകളും പൊളിച്ചു കളയനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020 ഫെബ്രുവരി ഒമ്പതോടെ മുഴുവന്‍ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുമെന്നും ആക്ഷന്‍ പ്ലാനില്‍ പറയുന്നു.

അതിനിടെ മരട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ ഇന്ന് യോഗം ചേരും. ഫോര്‍ട്ട് കൊച്ചി കലക്ടറെ കെട്ടിട്ടങ്ങള്‍ പൊളിച്ചു കളയാനുള്ള ഉത്തരവാദിത്തം നല്‍കി മരട് നഗരസഭാ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതോടെ മുന്‍ സെക്രട്ടറിക്ക് ചുമതലകളൊന്നും ഇല്ലാത്ത അവസ്ഥയിലാണ്. ഇതോടെ മരട് നഗരസഭയിലെ ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ആളില്ല എന്നാണ് നഗരസഭാ അധികൃതരുടെ പരാതി. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് നഗരസഭാ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നേക്കാം.