ആരോഗ്യ കേരളത്തിൽ 44 ഒഴിവ്

Posted on: September 24, 2019 5:31 pm | Last updated: September 24, 2019 at 5:31 pm

നാഷനൽ ഹെൽത്ത് മിഷൻ ആരോഗ്യ കേരളം ആലപ്പുഴ ജില്ലാ ഓഫീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുണ്ട്. ദിവസ വേതനം/ കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും അസ്സലും സഹിതം ആലപ്പുഴ ജനറൽ ആശുപത്രി കോമ്പൗണ്ടിലെ കൊട്ടാരം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ദേശീയ ആരോഗ്യദൗത്യം ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഒക്‌ടോബർ 19. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും http://www.arogyakeralam.gov.in/ സന്ദർശിക്കുക.

ഓഫീസ് സെക്രട്ടറി (ഒന്ന്): യോഗ്യത- ആരോഗ്യ വകുപ്പിൽ നിന്നോ മറ്റ് വകുപ്പുകളിൽ നിന്നോ വിരമിച്ച ഗസറ്റഡ് ഓഫീസർക്ക് അപേക്ഷിക്കാം. ഡിഗ്രി, ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം.
ക്വാളിറ്റി അഷ്വറൻസ് ഓഫീസർ (ഒന്ന്): യോഗ്യത- മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ/ തത്തുല്യ യോഗ്യത. എം എസ് സി ഹോസ്പിറ്റൽ മാനേജ്‌മെന്റ് യോഗ്യത നേടിയതിനു ശേഷം ആശുപത്രികളിലോ ക്വാളിറ്റി അഷ്വറൻസ് ഇൻ ഹെൽത്ത്‌കെയറിലോ നേടിയ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
ഫാർമസിസ്റ്റ് (മൂന്ന്): യോഗ്യത- ബിഫാം ഡിഗ്രിയും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും. അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഫാർമസി ആൻഡ് കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ. യോഗ്യത നേടിയതിനു ശേഷം രണ്ട് വർഷത്തിൽ കുറയാത്ത പരിചയം.

ലബോറട്ടറി ടെക്‌നീഷ്യൻ (മൂന്ന്): യോഗ്യത- മെഡിക്കൽ കോളജുകളിൽ നിന്ന് നേടിയ ഡി എം എൽ ടി സർട്ടിഫിക്കറ്റ്. യോഗ്യത നേടിയതിനു ശേഷം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഗവ. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എസ് സി. എം എൽ ടി ആൻഡ് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. ഡയറ്റീഷ്യൻ (ഒന്ന്): യോഗ്യത- സോഷ്യൽ സയൻസിൽ ബിരുദം. അല്ലെങ്കിൽ കൗൺസിലിംഗ്/ ഹെൽത്ത് എജ്യുക്കേഷൻ/ മാസ്സ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അല്ലെങ്കിൽ എം എസ് സിന്യൂട്രീഷ്യൻ/ പി ജി ഡിപ്ലോമ ഇൻ ന്യൂട്രീഷ്യൻ. യോഗ്യത നേടിയതിനു ശേഷം ഹെൽത്ത് കെയറിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

ഫീൽഡ് ഹെൽത്ത് വർക്കർ (മൂന്ന്): യോഗ്യത- കേരള സർക്കാർ അംഗീകൃതമായ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ്, പാരാമെഡിക്കൽ രജിസ്‌ട്രേഷൻ.

സപ്പോർട്ടിംഗ് സ്റ്റാഫ് (എച്ച് ഡി യു- ആറ്): യോഗ്യത- പത്താം ക്ലാസ് പാസ്സായിരിക്കണം.

ഒ ടി ടെക്‌നീഷ്യൻ (ഒന്ന്): യോഗ്യത- പ്ലസ് ടു പാസ്സായിരിക്കണം. ഒ ടി ടെക്‌നോളജിയിൽ ആറ് മാസത്തെ ഡിപ്ലോമ കോഴ്‌സ്/ ആശുപത്രിയിലെ ഓപറേഷൻ തിയേറ്റർ ടെക്‌നോളജിയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

മറ്റ് ഒഴിവുകൾ: അഡോളസന്റ്ഹെൽത്ത് കൗൺസിലർ (ഒന്ന്), ഡെന്റൽ ഹൈജീനിസ്റ്റ് (ഒന്ന്), എപ്പിഡമിയോളജിസ്റ്റ് (ഒന്ന്), സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഒന്ന്), ആർ ബി എസ് കെ നഴ്‌സ്/ ജെ പി എച്ച് എൻ (12), ഓർത്തോഡോണ്ടിസ്റ്റ്/ പീഡിയോഡന്റിസ്റ്റ് (രണ്ട്), ഓഡിയോളജിസ്റ്റ് -എൻ പി പി സി ഡി( രണ്ട്), പീഡിയാട്രീഷ്യൻ (രണ്ട്), ഗൈനക്കോളജിസ്റ്റ് (ഒന്ന്), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ട്).