പാലാ ഉപതിരഞ്ഞെടുപ്പ്: കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം തീര്‍ക്കാന്‍ നാളെ ചര്‍ച്ച

Posted on: September 8, 2019 6:06 pm | Last updated: September 8, 2019 at 7:12 pm

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിട്ടും കേരളാ കോണഗ്രസില്‍ തുടരുന്ന ഗ്രൂപ്പ തര്‍ക്കം പരിഹരിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ജോസഫ് വിഭാഗം നേതാക്കളുമായി തിങ്കളാഴ്ച കോട്ടയത്ത് സമവായ ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരാണ് ജോസഫ് വിഭാഗം നേതാക്കളെ കാണുക.

ഈ ചര്‍ച്ചയോടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം ലംഘിച്ച് ഇരുവിഭാഗവും വാക് പോര് തുടരുന്ന സാഹചര്യത്തിലാണ് രംഗം ശാന്തമാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുന്നത്. നേരത്തെ നടത്തിയ അനുനയ നീക്കങ്ങള്‍ ഭാഗീക വിജയം കൈവരിച്ചത് നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.