‘കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണം’; പൊട്ടിക്കരഞ്ഞ ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

Posted on: September 7, 2019 9:32 am | Last updated: September 7, 2019 at 12:14 pm

ബെംഗളുരു: ചന്ദ്രയാന്‍ രണ്ട് ദൗത്യം പടിവാതിക്കലെത്തി പരാജയപ്പെട്ടെന്ന് മനസിലാക്കിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന് തന്റെ വികാരവിക്ഷോഭങ്ങള്‍ മറച്ചുവെക്കാനായില്ല. നിയന്ത്രണം വിട്ട് കരഞ്ഞ അദ്ദേഹത്തെ ഒരു കൊച്ചുകുഞ്ഞിനെയെന്നോണം മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറായി.

രാജ്യം മുഴുവന്‍ ഐഎസ്ആര്‍ഒക്ക് ഒപ്പമുണ്ടെന്നും ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുലര്‍ച്ചെ ദൗത്യം പരാജയപ്പെട്ടുവെന്നറിഞ്ഞപ്പോഴും ഐഎസ്ആര്‍ഒ ചെയര്‍മാനെ മോദി ആശ്വസിപ്പിച്ചിരുന്നു. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകണമെന്ന് മോദി നിര്‍ദേശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വിക്രം ലാന്‍ഡറില്‍നിന്നുള്ള സിഗ്നല്‍ നഷ്ടമായത്.