വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ച കേസ്; നരേഷ് ഗോയലിനെ ഇ ഡി ചോദ്യം ചെയ്തു

Posted on: September 6, 2019 11:20 pm | Last updated: September 6, 2019 at 11:20 pm

മുംബൈ: വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ച കേസില്‍ ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തു. ഗോയലിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്തരുടെയും ഡല്‍ഹിയിലും മുംബൈയിലുമായുള്ള പന്ത്രണ്ടോളം സ്ഥാപനങ്ങളില്‍ അടുത്തിടെ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

വിദേശത്തെ അഞ്ചെണ്ണം ഉള്‍പ്പടെ ഗോയലിന് 19 സ്വകാര്യ കമ്പനികള്‍ ഉണ്ടായിരുന്നുവെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്. ഈ കമ്പനികളുടെ മറവില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടത്തിയെന്നാണ് കേസ്. ചെലവ് പെരുപ്പിച്ചുകാട്ടി ഈ കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഗോയലിനെ മാറ്റിയിരുന്നു.