പന്‍സാരെ വധം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

Posted on: September 6, 2019 10:33 am | Last updated: September 6, 2019 at 12:14 pm

ബെംഗളൂരു: മഹാരാഷ്ട്രയില്‍ ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ കോല്‍ഹപുര്‍ കോടതിയില്‍ ഹാജരാക്കും.2015 ഫെബ്രുവരി 16നാണ് കോല്‍ഹാപുരില്‍ പ്രഭാവ സവാരിക്കിടെ ഗോവിന്ദ് പന്‍സാരെക്ക് വെടിയേറ്റത്.

ബൈക്കിലെത്തിയ അക്രമി സംഘം പന്‍സാരെക്കും ഭാര്യ ഉമക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പന്‍സാരെ ചികിത്സക്കിടെ നാല് ദിവസത്തിന് ശേഷം മരിച്ചു.കേസില്‍ ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത നേതാവിനെ പ്രതിയാക്കി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു