സുമാ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍; എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി

Posted on: September 4, 2019 1:22 pm | Last updated: September 4, 2019 at 3:33 pm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സുമാ ബാലകൃഷ്ണന്‍ വിജയിച്ചു. 25 നെതിരെ 28 വോട്ടുകള്‍ക്കാണ് സുമ വിജയിച്ചത്.

ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി.ഇടത് മുന്നണിയുടെ മേയര്‍ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് യുഡിഎഫിലേക്ക് തിരികെ വന്നതോടെ അവിശ്വാസപ്രമേയത്തിലൂടെ യു ഡി എഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. മുന്നണി മാറിയെങ്കിലും രാകേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു തുടര്‍ന്നു. രാകേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു.