ജെ ഡി എസ് വിമര്‍ശനം നൃത്തം ചെയ്യാനറിയാത്ത വേശ്യ ഫ്‌ളോര്‍ ശരിയല്ലെന്ന് പറയുന്നതുപോലെ: സിദ്ദരാമയ്യ

Posted on: August 31, 2019 12:24 pm | Last updated: August 31, 2019 at 12:24 pm

ബെംഗളൂരു: കര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ടതോടെ ജെ ഡി എസ്, കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്ക് യുദ്ധം രൂക്ഷമായി. സര്‍ക്കാര്‍ താഴെപ്പോകാന്‍ കാരണം മുന്‍ കോണ്‍ഗ്ര്‌സ് മുഖ്യമനന്ത്രി സിദ്ധരാമയ്യയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ജെ ഡി എസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ പറഞ്ഞിരുന്നു. ഇതിന് രൂക്ഷഭാഷയിയില്‍ മറുപടിയുമായി സിദ്ദരാമയ്യ രംഗത്തെത്തി.

നൃത്തം ചെയ്യാനറിയാത്ത ഒരു വേശ്യ, നൃത്തം ചെയ്യാന്‍ ഫ്‌ളോര്‍ (തറ) ശരിയല്ലെന്ന് പറയുന്നതുപോലെയാണ് ജെ ഡി എസിന്റെ വിമര്‍ശനം എന്ന് സിദ്ദരാമയ്യ പറഞ്ഞു. ജെ ഡി എസ് വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോഴായായിരുന്നു സിദ്ദരാമയ്യയുടെ പ്രതികരണം.സര്‍ക്കാര്‍ താഴെപ്പോയത് തന്റെ കുറ്റംകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 22 നാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായത്.